Monday 12 November 2012

പൊതു നിര്‍ദ്ദേശം

കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം

പൊതു നിര്‍ദ്ദേശം

1.രചനാ മത്സരങ്ങള്‍ക്കാവശ്യമായ പേപ്പര്‍ മാത്രമേ കുട്ടിക്ക് നല്‍കുകയുള്ളൂ. മത്സരത്തിന്റെ പ്രമേയം/വിഷയം വിധികര്‍ത്താക്കള്‍  നിശ്ചയിക്കുന്നതാണ്.

2.പ്രസംഗ വിഷയം മത്സരത്തിനു 5 മിനിട്ട് മുന്‍പ് ലഭിക്കും.

3.എല്ലാ മത്സരങ്ങളുടെയും പിന്നണിയില്‍ കുട്ടികള്‍ തന്നെ ആയിരിക്കണം.

4.ട്രോഫി കൈവശം വച്ചിരിക്കുന്നത് തിരിച്ചേല്‍പ്പിച്ചു എന്‍.ഓ.സി.കൈപ്പറ്റെണ്ടതാണ് .

5.സ്റ്റേജിനു സമീപം മത്സരങ്ങളുടെ അവതരണ ക്രമം പ്രസിദ്ധപ്പെടുത്തും.

6.അനുഗമിക്കുന്ന അധ്യാപകര്‍ മാത്രമേ കുട്ടികളെ സ്റ്റേജ്ല്‍ എത്തിക്കാവൂ.

7.പങ്കെടുക്കുന്ന കുട്ടി പാര്ട്ടിസിപ്പന്റ്റ് കാര്‍ഡും അധ്യാപകര്‍ ബാഡ്ജും ധരിച്ചിരിക്കണം.

8.വേദിയിലും വിശ്രമ മുറിയിലും മാതാപിതാക്കള്‍ക്കോ സഹായികള്‍ക്കോ പ്രവേശനമുണ്ടായിരിക്കുന്നതല്ല.

 9.സ്റ്റേജ്ല്‍ പാര്‍ട്ടിസിപ്പന്റ് കാര്‍ഡ് നല്‍കി കോഡ് ലഭിച്ച കുട്ടി പുറത്ത് പോകാന്‍ പാടില്ല. മത്സര ശേഷം     നമ്പര്‍ തിരികെ നല്‍കി കാര്‍ഡ്‌ മടക്കി വാങ്ങേണ്ടാതാണ്.

10.സ്റ്റേജ് മാനേജരുടെ നിര്‍ദേശം കൃത്യമായി പാലിക്കുക.

11.അച്ചടക്കം,സഹകരണം,സമയകൃത്യത എന്നിവ പാലിക്കുക.

12.ഒന്നില്‍ കൂടുതല്‍ മത്സര ഇനങ്ങളില്‍ പങ്കെടുക്കുന്ന കുട്ടിയുടെ എസ്കൊര്ട്ടിംഗ് ടീച്ചര്‍ പ്രോഗ്രാം കമ്മിറ്റി ഓഫീസുമായി ബന്ധപ്പെട്ടു ക്രമീകരണങ്ങള്‍ ചെയ്യുക.

13.ഒന്നാം ദിവസം രചനാ മത്സരങ്ങള്‍,എല്‍.പി.വിഭാഗം കടംകഥ, കഥാകഥനം, എല്‍.പി,യു.പി. വിഭാഗം ലളിത ഗാനം,പദ്യ പാരായണം, എല്‍.പി,യു.പി.എച്ച്.എസ് .എസ് .വിഭാഗങ്ങളുടെ പ്രസംഗം എന്നീ മത്സരങ്ങള്‍ നടത്തും.

14.എച്ച്.എസ് ., എച്ച്.എസ് .എസ് .വിഭാഗങ്ങളില്‍  മത്സരിക്കുന്നവരുടെ ഫോട്ടോ അപ് ലോഡു ചെയ്യേണ്ടതാണ്.

16/11/2012 വെള്ളിയാഴ്ച 4പി എം നു മുന്‍പ് അപ് ലോഡ് ചെയ്ത ലിസ്റ്റ് കണ്‍ഫേം ചെയ്തു എച്.എം.ഒപ്പും സീലും സ്കൂള്‍ സീലും വച്ച ഒരു കോപ്പി എ.ഇ.ഓ.ഓഫീസ്,സെന്റ്‌.ജോസെഫ് എച്ച്.എസ് . മുണ്ടക്കയം, മൈലത്തടിക്കല്‍ സി.എം.എസ്‌ .എല്‍.പി.സ്കൂള്‍ ഇവയില്‍ ഏതങ്കിലും ഒരിടത്ത് 17/11/2012 2പിഎം നു മുന്‍പ് എത്തിക്കേണ്ടതാണ്.

ജനറല്‍ കണ്‍വീനര്‍    : സിസ്റ്റര്‍ ശില്പ   (ഹെഡ്മിസ്ട്രസ്സ് ,സെന്റ്‌.ജോസെഫ് എച്ച്.എസ് .മുണ്ടക്കയം)
ട്രഷറാര്‍                  : ശ്രീ.കെ.എ.തോമസ്‌ (ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, കാഞ്ഞിരപ്പള്ളി)
പ്രോഗ്രാംകണ്‍വീനര്‍    : ശ്രീ.മാത്യു സി.വറുഗീസ് (ഹെഡ് മാസ്റ്റര്‍
                                                           മൈലത്തടിക്കല്‍  സി.എം.എസ്‌ .എല്‍.പി.സ്കൂള്‍ )                    

No comments:

Post a Comment